പുറപ്പാട്

രാഗം: 

ഭൈരവി

താളം: 

ചെമ്പട

ആട്ടക്കഥ: 

സുന്ദരീസ്വയംവരം

ശ്രീമദ്ഭാസ്കരകോടിഭാസുരതനുർദ്ധാരാധരശ്യാമള-

സ്സാമോദം ഹലിമുഖ്യയാദവകുലപ്രൗഢൈരുദാരൈസ്സമം

സീമാതീതപരാക്രമോ യദുകുലക്ഷീരാബ്ധിരാകാശശീ

രേമേ ദ്വാരവതീപുരി പ്രണമതാം കല്പദ്രുകല്പോ ഹരിഃ

നീലാംബരാനുജൻ ദേവൻ നീലനീരദാഭൻ

ലീലാലോലുപമാനസൻ ബാലചന്ദ്രഫാലൻ

അന്ധകവൃഷ്ണ്യാദിപൂജ്യൻ ബന്ധുരശരീരൻ

ബന്ധുകാധരൻ കരുണാസിന്ധുരാദിദേവൻ

രക്താരവിന്ധനയനൻ ഭക്താർത്തിഭഞ്ജനൻ

മുക്തിദായി പരമാത്മാ ശക്തിധരതുല്യൻ

ഇന്ദിരാമുഖാബ്ജസൂരൻ സുന്ദരൻ മാധവൻ

മന്ദേതരാനന്ദമാത്മമന്ദിരേ രമിച്ചു