ധൂർത്തമതേ വഴിരോധകമാകിയ

രാഗം: 

സാരംഗം

താളം: 

ചെമ്പട

ആട്ടക്കഥ: 

സുന്ദരീസ്വയംവരം

കഥാപാത്രങ്ങൾ: 

അഭിമന്യു

ഇത്ഥം മാതൃനിയോഗതഃ പ്രചലിതൗ തൗ ജിഷ്ണുഭീമാത്മജാ-

വുദ്യുദ്ബാഹുയുഗാർഗ്ഗളീവിഫലിതപ്രത്യർത്തിയുദ്ധോദ്യമൗ

ത്രൈലോക്യപ്രഥിതപ്രതാപമഹിതം രുദ്ധാദ്ധ്വദേശം പദാ

പ്രേക്ഷ്യ ക്രൂരമിരാവദാഖ്യമധികക്രോധാദിതി പ്രോചതുഃ

ധൂർത്തമതേ, വഴിരോധകമാകിയ പത്തുകൾ(=പാദങ്ങൾ) മാറ്റുക നീ

ചീർത്തമദമോടിതു പാർത്തു ചെയ്തില്ലെന്നാകിൽ

കൂർത്തപത്രിയാൽ മദം തീർത്തുവൈപ്പൻ