ധീരനൊരു ധന്വിയിവനാരിഹ

രാഗം: 

മദ്ധ്യമാവതി

താളം: 

ചെമ്പ

ആട്ടക്കഥ: 

സുന്ദരീസ്വയംവരം

കഥാപാത്രങ്ങൾ: 

വജ്രദംഷ്ട്രൻ

സമാപതന്തം ഹരിഭാഗിനേയും

സമീക്ഷ്യ സാക്ഷാദിവ വജ്രപാണിം

സമീരജാതാത്മജഭൃത്യമൗലി-

സ്സ ച വ്യചിന്തീദിതി വജ്രദംഷ്ട്രഃ

ധീരനൊരു ധന്വിയിവനാരിഹ വിസംശയം

ദാരുണവനേന മമ നേരെയണയുന്നഹോ!

മാരരിപുവോ ദനുജവാരരിപുവോ ഇവൻ

സാരസശരൻ താനോ പൂരുഷരിലേകനോ?

സൂരനുടെ കാന്തിതൊഴും ചാരുതരദേഹമതും

ആരാൽ വിലോകിക്കിൽ വീരനതു നിർണ്ണയം

പരിചൊടു നിനയ്ക്കിലൊരു പുരുഷനിവനെന്നതിനു

വിരവിലൊരു സംശയം കരുതുവതിനില്ലഹോ!

എന്നുടയഭാഗ്യമിവനിന്നിവിടെ വന്നതും

കൊന്നിവനെയിക്ഷണം തന്നേ ഭുജിക്കണം