ധീരനെങ്കിലോ നിൽക്ക നമ്മൊടു

രാഗം: 

ഘണ്ടാരം

താളം: 

മുറിയടന്ത

ആട്ടക്കഥ: 

സുന്ദരീസ്വയംവരം

കഥാപാത്രങ്ങൾ: 

ലക്ഷണൻ

യുദ്ധേ പരാത്ഭുതമത്യുഗ്രവീര്യം

ഭീഷ്മാദിസംയുക്തമാത്മീയതാതം

ജ്ഞാത്വാ മഹാരോഷദുർലക്ഷ്യമാണോ

ഗത്വാഹ പാർത്ഥാത്മജാൻ ലക്ഷണാഖ്യഃ

ധീരനെങ്കിലോ നിൽക്ക നമ്മൊടു പോരിനിന്നതിമൂഢരേ

വൈരിഭൂരി തമോഭാരത്തിനു സൂരനെന്നു ധരിക്ക മാം

അരിയകരിവരനികരമുരുതരരവമൊടുരതരമതിരുഷാ

വരികിലൊരു ദരമരികിലമരുമോ ഹരിവരന്നതു കരുതുവിൻ