ദേവതാപസ മഹാത്മൻ

രാഗം: 

പന്തുവരാടി

താളം: 

മുറിയടന്ത

ആട്ടക്കഥ: 

സുന്ദരീസ്വയംവരം

കഥാപാത്രങ്ങൾ: 

ദുര്യോധനൻ

ദേവതാപസ! മഹാത്മൻ! താവകപാദാബ്ജയുഗ്മം

കേവലം ഞാൻ ഗുണാംബുധേ, സാവധാനം വണങ്ങുന്നേൻ

നിന്തിരുവടിയെയിപ്പോളന്തികേ കാൺകയാലെന്റെ

അന്തരംഗേ മഹാമോദം അന്തമില്ലാതുദിക്കുന്നു

എന്നോട് തുല്യതകോലും ഉന്നതവിക്രമന്മാരായ്

മന്നിലെന്നല്ലിത്രിലോകം തന്നിലുമിന്നേവനുള്ളൂ?

വീരനാമെൻസൂനുനാ ഞാൻ സാരസാക്ഷി സുന്ദരിയെ

സ്വൈരമായ് വേളിചെയ്യിപ്പാൻ ദ്വാരകയ്ക്കു പോയീടുന്നു

എങ്ങുനിന്നിങ്ങെഴുന്നള്ളി മംഗലമോടിതുകാലം

ഇങ്ങു വന്നകാരണവും ഭംഗിയോടിന്നരുൾ ചെയ്ക