ജനനി നിൻ പദപങ്കജം തരസാ

രാഗം: 

സാരംഗം

താളം: 

മുറിയടന്ത

ആട്ടക്കഥ: 

സുന്ദരീസ്വയംവരം

കഥാപാത്രങ്ങൾ: 

ഘടോൽ‌ക്കചൻ

പാർത്ഥാത്മജേനാഥ അമം സമേത്യ

ഭീമാത്മജഃ ശത്രുഭയപ്രദോ ബലീ

ഇതീവ ചിന്താകുലമാനസാം താം

ഘടോൽക്കചോ വാചമുവാച മാതരം

ജനനി, നിൻ പദപങ്കജം തരസാ പണിയുന്നു സമ്പ്രതി

പുനരഹം പരിമുദിതമാം മനസാ

അനഘനിന്നിവൻ അനുജനർജ്ജുനതനയനാമഭിമന്യു വിക്രമീ

വനജസായകസദൃശനെന്നതു മനസി മോദമോടറിക നീ ബത

ഭാമതൻ മകൾ തന്നെയന്ധജഭൂമിപാത്മജനേകുവാൻ ഹലി

കാമമോടു തിനിഞ്ഞ വാർത്തകൾ

വാമലോചനനിവനറിഞ്ഞിഹ

സുദ്നരീമണിയായിടുന്നൊരു സുന്ദരീകരപീഡനത്തിനു

മന്ദമെന്നിയെ ദ്വാരകാഹ്വയമന്ദിരത്തിനു പോയിടുംവഴി

തുംഗവിക്രമി വജ്രദംഷ്ട്രനെ സംഗരത്തിൽ വധിക്കകാരണം

ഞങ്ങൾ തങ്ങളിലാശു സംഗരമങ്ങു ചെയ്തു രമിക്കുമന്തരേ

ആരിതെന്നു പരസ്പരം ഖലു പോരതിങ്കലറിഞ്ഞനന്തരം

സ്വൈരമായ്‌ത്തവ വീക്ഷണത്തിനു വീരനിന്നിവനാഗമിച്ചിതു