കൊണ്ടൽവർണ്ണ മമ കാന്ത

രാഗം: 

സാമന്തലഹരി

താളം: 

ചെമ്പട

ആട്ടക്കഥ: 

സുന്ദരീസ്വയംവരം

കഥാപാത്രങ്ങൾ: 

സത്യഭാമ

കൊണ്ടൽവർണ്ണ മമ കാന്ത! തണ്ടലർസായകോപമ!

ഇണ്ടലുണ്ടായതു മോദം പൂണ്ടു കേൾക്ക വിഭോ!

ഞങ്ങൾ മുന്നം ഗർഭകാലേ തങ്ങളിലങ്ങൊരു സത്യം

തുംഗവിക്രമ! കഴിച്ചിതങ്ങറിഞ്ഞതല്ലോ

അയതിന്നു വിഘ്നമിപ്പോൾ മായമല്ലഗ്രജൻ ചെയ്‌വാൻ-

പോയിടുന്നതറിഞ്ഞില്ലേ തോയജായതാക്ഷ!

സുന്ദരാംഗ, സത്യഭംഗം വന്നുവെങ്കിലസംശയം

ഇന്നു ഭാമാസുഭദ്രയും മന്നിൽ വാഴ്കയില്ല