Knowledge Base
ആട്ടക്കഥകൾ

കാമിനിമാർ മൗലിമണേ

രാഗം: 

പാടി

താളം: 

ചെമ്പട

ആട്ടക്കഥ: 

സുന്ദരീസ്വയംവരം

കഥാപാത്രങ്ങൾ: 

ദുര്യോധനൻ

പ്രീത്യാ താവദ്വിദഗ്ദ്ധേ മഹിതമതിമുകുന്ദാഗജാജ്ഞാം പ്രഗത്ഭാം

ധൃത്വാ മൂർദ്ധ്നാഥ ദൂതേ കുരുവരനഗരം പ്രസ്ഥിതേ രന്തുകാമഃ

അദ്ധാ നാഗാധിനാഥോ ജിതരിപുനിചയഃ പ്രാപ്യ കേളീവനാന്തം

ബദ്ധാനന്ദം മഹാത്മാ ഖലു നിജരമണീമാഹ ദുര്യോധനോസൗ

കാമിനിമാർ മൗലിമണേ! കാമരസപാത്രേ!

സാമോദം കേൾക്ക മേ വാചം താമരസനേത്രേ!

സോമസുന്ദരവദനേ കേമന്മാർ വൈരികൾ

ഭൂമിയെ വെടിഞ്ഞു വനഭൂമൗ വാഴുന്നതെന്യേ

വൃത്രാരാതിമുഖ്യന്മാരാം സത്രഭോജിവൃന്ദം

ചീർത്ത മമവീര്യമോർത്തു ഭീത്യാ വാണീടുന്നു

ഇത്രബാഹുബലമുള്ള പാർത്ഥിവനാമെന്നെ

ചിത്തജന്മാ വലയ്ക്കുന്നു മത്തേഭഗാമിനീ!