ഒരുത്തനെന്നോർത്തു നിങ്ങൾ

രാഗം: 

സാരംഗം

താളം: 

ചെമ്പട

ആട്ടക്കഥ: 

സുന്ദരീസ്വയംവരം

കഥാപാത്രങ്ങൾ: 

ഈരാവാൻ

ഒരുത്തനെന്നോർത്തു നിങ്ങൾ പെരുത്തഹങ്കാരത്തോടെ

കരുത്തതു നടിച്ചേവമുരത്തീടുകിൽ

വിരുദ്ധന്മാർക്കന്തകൻ ഞാനിരുത്തുവൻ വൈകർത്തന-

പുരത്തിലിന്നതിതരാം കുരുത്തരുഷാ

ദുർബ്ബലരേ, മമ പദതളിർ തൊഴുതിഹ കെൽപ്പൊടുപോകുചിതം