ആരെടാ ശിലയിൽ ശയിപ്പവനാരെടാ

രാഗം: 

സാരംഗം

താളം: 

ചെമ്പട

ആട്ടക്കഥ: 

സുന്ദരീസ്വയംവരം

കഥാപാത്രങ്ങൾ: 

ഘടോൽ‌ക്കചൻ

പുഷ്ടാനന്ദം തദാനീം വനഭുവി മൃഗയാ കൗതകസ്സഞ്ചരൻ ദ്രാഗ്

ദൃഷ്ട്വാഗ്രേ ചാത്മഭൃത്യം മൃതമമലശിലാശായിനം പാർത്ഥസൂനും

ധൃഷ്ടാത്മാ ഭീമപുത്രോ ധനുരപി വിശിഖം തസ്യ ശീഘ്രം ഗൃഹീത്വാ

രുഷ്ടോ ഘോരാട്ടഹാസഃ കഠിനതരമുവാചോച്ചകൈരാശരേന്ദ്രഃ

ആരെടാ ശിലയിൽ ശയിപ്പവനാരെടാ ശിലയിൽ

വീരവീരനായിടും മമ ബലം കരുതാതീവനഭുവി

പുരുഷാധമ മമ സേവകമരമൻപൊടു സമരേ

പരമുഴന്നു പൊരുതുകൊന്നതോർത്തുട-

നരിയകോപമുദിതമായിടുന്നു മേ

സമരത്തിനു വിരുതേറ്റവുമമരും തവ യദി മാം

സമരമാശു വരിക തീർത്തുപോരതി-

ലമരലോകമതിലയയ്ക്കുവൻ ദൃഢം

സരസീരുഹശരനോടെതിർപൊരുതീടിന വപുഷം

സരസമിന്നു നരികൾ തിന്നുമാറിഹ

പരിചൊടാക്കുമരവിനാഴികയ്ക്കകം