അരുതരുതംഗനരാധിപസുമതേ

രാഗം: 

മോഹനം

താളം: 

ചെമ്പട

ആട്ടക്കഥ: 

സുന്ദരീസ്വയംവരം

കഥാപാത്രങ്ങൾ: 

ദുര്യോധനൻ

അരുതരുതംഗനരാധിപസുമതേ! സുരനദിമകനൊടു വൈരമിദാനീം

കരുതുകിലിതു ബത വീരന്മാരേ! പരപരിഹാസനിദാനമതല്ലോ!

ഗിരമിതു കേൾപ്പിൻ മേ സുരതടിനീസുത!

ധീര കർണ്ണ! ഗിരമിതു കേൾപ്പിൻ