ഉത്തമനാകും ഭവാനെന്തു ബന്ധം

രാഗം: 

ഘണ്ടാരം

താളം: 

ചെമ്പ

ആട്ടക്കഥ: 

സുഭദ്രാഹരണം

കഥാപാത്രങ്ങൾ: 

വിപൃഥു

തദനു സമരപക്ഷീ രൈവതാദ്രീന്ദ്രവാസി

വിപൃഥു ബലസമേതശ്ചാരു ഗത്വാവധാര്യ

രഥതുരഗ പദാതിം പ്രേക്ഷയൻ സിംഹനാദൈർ

വിപൃഥുരധിക രുഷ്ട: പാണ്ഡവം വാക്യമൂചേ

ഉത്തമനാകും ഭവാനെന്തു ബന്ധം

ഇത്തരം കഷ്ടം കടുപ്പങ്ങൾ കാട്ടുവാൻ

അന്ത:പുരത്തിങ്കൽ  മേവുന്ന കന്യയെ

ഞങ്ങളെച്ചിന്തിയാതെ കൊണ്ടുപോന്നത്

അതിചപലനധമകുല ഹതകനല്ലൊ ഭവാൻ

കുടിലതര! കമലമിഴിയാളെ ത്യജിക്ക നീ

ഗോപുരപാലകന്മാരെ ജയിയ്ക്കകൊ-

ണ്ടേതും ഭവാനിന്നു ഗർവ്വിക്കവേണ്ടാ

മൽക്കരം തന്നിലിരിക്കും ശരാസനം

ഇക്കഥയ്ക്കുത്തരം കാട്ടിത്തരും ദൃഢം

അടിമലരിലടിമകുരു കുരു കുലകളങ്കം

കുടിലതരചടുലമിഴിയാളേ ത്യജിക്ക

മങ്കതൻ കൊങ്കയിലാശമുഴുക്കയാൽ

ശങ്ക കൂടാതെ നീ മസ്കരിയായി

തക്കം വരുമാറു തസ്കരിക്കാമിതി-

ന്നൊക്കെ ഗ്രഹിച്ചു ഞാൻ, നിൽക്ക നിൽക്ക ശഠാ!

നിശിതശര ശിഖിനടുവിലുടലുരുകി വീഴും

പടപൊരുതു കപടമിഹ കൂടെ കാട്ടിത്തരാം

അരങ്ങുസവിശേഷതകൾ: 

വിപൃഥുവിന്റെ തിരനോക്ക് – ആട്ടം. അർജ്ജുനൻ ഇടത്ത് പീഠത്തിലിരിക്കുന്നു. വിപൃഥു പ്രവേശിച്ച് തന്റെ വില്ലുകാട്ടി നാലാമിരട്ടിയെടുത്ത് പദം ആടുന്നു.