രാഗം:
താളം:
ആട്ടക്കഥ:
കഥാപാത്രങ്ങൾ:
കാലേസ്മിൻ ഭൗമമിത്രം കില വിവിദകപിർ ഭീഷയൻ ജീവലോകം
മാർത്തും വാഞ്ഛൻ നികാമം മുരരിപുകലയാ പര്യഗാൽ ഭൂതധാത്രീം
ഗച്ഛന്തീം ജിഷ്ണുവാചാ ദ്രുപദനൃപസുതാം മന്ദിരാന്താദകാണ്ഡേ
ഭദ്രാം ദൃഷ്ട്വാപഹർത്തും കലിതമതിരസൗ വാചമൂചേ നൃശംസഃ
ആരവളിഹോ തരുണിമാരിലതി സുന്ദരി?
പാരിലിതുപോലെയൊരു നാരീമണിയില്ലഹോ
ചാരുമുഖിയാകുമിവളാരുടെ തനൂജാ?
ആരിഹ വെടിഞ്ഞിതൊരു ബന്ധുജനമില്ലഹോ!
മല്ലമിഴിയാമിവളെ വല്ലവഴിയും ബലാൽ
മെല്ലവെയൊതുക്കുവനില്ല മമ സംശയം
ഒന്നു മമ സംശയമമന്ദ ബലശാലിയാം
എന്നോടെതിർക്കുവതിനിന്നൊരുവനില്ലഹോ!
വിന്ധ്യനെയിളക്കുവൻ, സിന്ധുക്കൾ കലക്കുവൻ
ഹന്ത! വിവിദൻ മനസി ചിന്തിതമിളക്കുമോ!
അരങ്ങുസവിശേഷതകൾ:
വിവിദന്റെ ആത്മഗതം