സന്യാസിയല്ലവൻ

രാഗം: 

മോഹനം

താളം: 

മുറിയടന്ത

കഥാപാത്രങ്ങൾ: 

ബ്രാഹ്മണൻ

സന്യാസിയല്ലവൻ സന്ദേഹമില്ലേതും

സുന്ദരൻ പാണ്ഡുസുതൻ സുഭഗൻ,

സുഭദ്രയെക്കൊണ്ടു ഗമിക്കുന്ന നേരത്തു-

ഗോപുരപാലകന്മാർ തടുത്താർ

അർത്ഥം: 

അവന്‍ സന്യാസിയല്ല. ഒട്ടും സംശയമില്ല. സുന്ദരനായ പാണ്ഡുസുതനാണ്. സുഭഗനായ അവന്‍ സുഭദ്രയേയും കൊണ്ട് ഗമിക്കുന്നനേരത്ത് ഗോപുരപാലകന്മാര്‍ തടുത്തുവത്രെ.