ശൗരിസോദരി കാൺക

രാഗം: 

മാരധനാശി

താളം: 

അടന്ത

ആട്ടക്കഥ: 

സുഭദ്രാഹരണം

കഥാപാത്രങ്ങൾ: 

അര്‍ജ്ജുനന്‍

ശൗരിസോദരി കാൺക സംഗരചതുരതാ

മംഗലകളേബരേ! വഴിപോലെ

തുംഗമാം വിശിഖങ്ങൾ കൊണ്ടു ഞാൻ പരന്മാരെ

അംഗങ്ങൾ മുറിയാതെ മടക്കീടുന്നതു കാൺക

എന്നാൽ നീ തെളിച്ചാലും കളവാണി ശതാംഗത്തെ

കളഭഗാമിനിയാളേ മൃദുശീലേ