വേദാന്തവേദ്യനഥ വാദം തുടർന്നളവിൽ

ആട്ടക്കഥ: 

സുഭദ്രാഹരണം

വേദാന്തവേദ്യനഥ വാദം തുടർന്നളവിൽ

മോദം കലർന്നു യദുവൃന്ദം

തദനു ബലദേവേ മൃദുലതരഭാവേ

ശമിതരുഷി സുജനപുഷി – ജിതവിദുഷി സിതവപുഷി

സകലബലചയമപി സുശാന്തം

ഇന്ദ്രാനുജൻ വിരവിൽ ഇന്ദ്രാത്മജൻ നഗര-

മുദ്യോഗശാലി ഗമനാർത്ഥം

സകലജനരമ്യൻ പ്രണതജനഗമ്യൻ

നിജജനകനഥ ജനനി – മുസലധര നമിതബല

നിവരുമതി കുതുകഭരമോടെ

എല്ലാവരോടുമുടൻ ഉല്ലാസമാർന്നു

ഗിരിസാനും കടന്നഥ നടന്നു

അതു പൊഴുതു കണ്ടു  കുതുകമപി പൂണ്ടു

സമരഭുവി കവചരഥ – മനുവിശിഖ ശകലഭൃതി

ശരശകലിത രഥവുമനേകം

അരങ്ങുസവിശേഷതകൾ: 

ദണ്ഡകം. ബലരാമൻ ശാന്തനാകുന്നു.