വിജയ സുമതേ കേൾ

രാഗം: 

ഭൈരവി

താളം: 

ചെമ്പട

ആട്ടക്കഥ: 

സുഭദ്രാഹരണം

കഥാപാത്രങ്ങൾ: 

ഇന്ദ്രൻ

കന്യപ്രദാനസമയം വിധിനാ  സ കൃത്വാ

ധന്യേന ശൂരതനയേന സുരാധിരാജഃ

സംന്യാസിവേഷമവലാംബ്യ പുരേ നിഷണ്ണം

വാചം ജഗാദ നിജപുത്രമമേയവീര്യം

വിജയ സുമതേ  കേൾ  സംന്യാസി വേഷം

സുന്ദരമിദം സന്ദേഹമില്ല

ആരിതുമുന്നം പാരിലെങ്ങാനും

വേളിക്കീവേഷം പൂണ്ടിട്ടുണ്ടോ  ചൊൽ

എന്നാൽ വൈകാതെ  വൈവാഹസ്നാനം

ചെയ്‌വതിനായി  പോയാലും വീര!