നാരിമാർതന്നിലനുരാഗമുള്ളവർ

രാഗം: 

മോഹനം

താളം: 

മുറിയടന്ത

കഥാപാത്രങ്ങൾ: 

ബ്രാഹ്മണൻ

നാരിമാർതന്നിലനുരാഗമുള്ളവർ

വേഗേന സന്ന്യസിപ്പിൻ, ഉടനെ

വേളി കഴിയുമതിന്റെ ഫലംകൊണ്ടു

കാലം തുലോം പകർന്നു ധരിക്ക

അർത്ഥം: 

നാരിമാരില്‍ അനുരാഗമുള്ളവര്‍ വേഗത്തില്‍ സന്യസിച്ചുകൊള്‍വിന്‍. ഉടനെ വേളി കഴിയും. അതാണതിന്റെ ഫലം. ഹോ! കാലം വല്ലാതെ മാറിക്കഴിഞ്ഞു എന്ന് അറിയുക.