നാരായണൻ നരദേവൻ നാരീമണിയായ

രാഗം: 

ശങ്കരാഭരണം

താളം: 

ചെമ്പട

ആട്ടക്കഥ: 

സുഭദ്രാഹരണം

ദേവൈസ്സാകം  മുനീന്ദ്രൈഃ പ്രമുദിതഹൃദയൈരപ്സരോഭി സുരേന്ദ്രഃ

ശച്യാ  ചാസൗ സമേതോ  യദുവരനിലയം പ്രസ്ഥിതസ്സ പ്രമോദം

അന്തർദ്വീപേ  മുകുന്ദസ്തദനു മുദിതധീ രുക്മിണീ സത്യഭാമാ-

യുക്തോ ഭക്താർത്തിഹാരി സുഖതരമവസദ് ഭൂരി കാരുണ്യശാലീ

നാരായണൻ നരദേവൻ  നാരീമണിയായ

രുക്മിണിയോടും കാമിനീഭാമയോടും കൂടെ

ലീലയാ  നിവസിച്ചു ദേവൻ വാസുദേവൻ രാത്രൗ

അന്തർദ്വീപം തന്നിൽ മോദം  ദ്വാരകാധി നാഥൻ

ബന്ധുരവിഗ്രഹൻ  രാമൻ ബന്ധുക്കളുമായി

വാരുണിപാനവും ചെയ്തു  സ്വൈരമായുറങ്ങുമ്പോൾ

ഭാര്യമാരിരുവരോടും  സ്വൈര്യമാകുംവണ്ണം

സാരസ വിലോല നേത്രൻ  രേമേ  മുകിൽവർണ്ണൻ