ദേവേശ മുകുന്ദ ജനാർദ്ദന

രാഗം: 

മോഹനം

താളം: 

മുറിയടന്ത

കഥാപാത്രങ്ങൾ: 

ബ്രാഹ്മണൻ

അനന്തരം രൈവതകാദ്രിഭാഗേ

നിതാന്തസന്തോഷ ഭരേണ സാകം

അന്യോന്യ മൂചുർ ധരണീസുരേന്ദ്രാ

രണാങ്കണേ വീക്ഷ്യ ച സപ്രഹാസം

ദേവേശ മുകുന്ദ ജനാർദ്ദന

പാഹി ദയാംബുനിധേ!

കേട്ടീലയോ നിങ്ങൾ ഭൂമിസുരന്മാരെ

നാട്ടിലൊക്കെ പ്രസിദ്ധം വിശേഷം

കണ്ടില്ലേ പണ്ടൊരു സന്യാസിയെ ഭവാൻ

കണ്ടാലഴകുള്ളവൻ സുഭഗൻ

വണ്ടാർകുഴലിയാം സുഭദ്രയെക്കൊണ്ടു-

ഗമിച്ചുപോൽ, എന്നു കേട്ടു നിയതം

അർത്ഥം: 

ശ്ലോകസാരം:-അനന്തരം രൈവതകപര്‍വ്വതത്തിലെ രണാങ്കണം കണ്ടിട്ട് ബ്രാഹ്മണശ്രേഷ്ഠന്മാര്‍ അതിയായ സന്തോഷത്തോടെ ചിരിച്ചുകൊണ്ട് അന്യോന്യം പറഞ്ഞു.

പദസാരം:-ഭൂസുരന്മാരേ, നിങ്ങള്‍ കേട്ടില്ലേ? നാട്ടിലൊക്കെ പ്രസിദ്ധമായ വിശേഷം. കണ്ടാല്‍ അഴകുള്ള സുന്ദരനായ ഒരു സന്യാസിയെ ഭവാന്‍ പണ്ട് കണ്ടില്ലേ? വണ്ടാര്‍കുഴലിയാളാം സുഭദ്രയേയും കൊണ്ടവന്‍ ഗമിച്ചുപോല്‍. എന്ന് കേട്ടു, തീര്‍ച്ച.

അരങ്ങുസവിശേഷതകൾ: 

ബ്രാഹ്മണര്‍ ദേവസ്തുതിയ്ക്ക് ചുവടുകള്‍ വെച്ചുകൊണ്ട് പ്രവേശിച്ച് മുന്‍പോട്ട് വരുന്നു. ബ്രാഹ്മണര്‍ ഇരുവശങ്ങളിലായി നില്‍ക്കുന്നു. ഒന്നാമന്‍ പദാഭിനയം ആരംഭിക്കുന്നു.