ദുഷ്ട ഭവാനിന്നു കഷ്ടം

രാഗം: 

മോഹനം

താളം: 

മുറിയടന്ത

കഥാപാത്രങ്ങൾ: 

ബ്രാഹ്മണൻ

ദുഷ്ട! ഭവാനിന്നു കഷ്ടം പറകൊല്ല-

നഷ്ടമാം നിന്റെ കുലം കഠോരം

അഷ്ടിക്കുപോലുമുപായമില്ലാത്തവൻ

ദുഷ്ടത കേട്ടീലയോ മഹാത്മൻ!

അർത്ഥം: 

ദുഷ്ടാ, ഭവാന്‍ ഇന്ന് ഇങ്ങിനെ കഠോരമായി വല്ലതും പറയരുത്. നിന്റെ കുലം നഷ്ടമാകും. കഷ്ടം! ആഹാരത്തിനുപോലും ഉപായമില്ലാത്തവന്റെ ദുഷ്ടത കേട്ടില്ലേ മഹാത്മാവേ.