അത്രയുമതെല്ലെടോ ചിത്രമിതു മാധവ

രാഗം: 

ദേവഗാന്ധാരം

താളം: 

ചെമ്പ 20 മാത്ര

ആട്ടക്കഥ: 

സുഭദ്രാഹരണം

കഥാപാത്രങ്ങൾ: 

ബലരാമൻ

അത്രയുമതെല്ലെടോ ചിത്രമിതു മാധവ

കരിതുരഗരോമങ്ങൾ കൃത്തമാക്കി

സമരഭുവി സർവ്വദാ വീണിതാ കിടക്കുന്നു

എത്രയും നമ്മുടയ പാർത്ഥനതിവീരൻ

അരങ്ങുസവിശേഷതകൾ: 

ഇവിടെ ബലരാമനും ശ്രീകൃഷ്ണനും കൂടെ അഷ്ടകലാശം പതിവുണ്ട്. ഇത് ചിട്ടപ്പെടുത്തിയത് പദ്മഭൂഷൺ കലാമണ്ഡലം രാമൻ കുട്ടി നായരാണ്.