സുദിനമിന്നു മേ നൂനം

രാഗം: 

നീലാംബരി

താളം: 

അടന്ത

ആട്ടക്കഥ: 

ശ്രീരാമപട്ടാഭിഷേകം

കഥാപാത്രങ്ങൾ: 

താര

വ്യഗ്രൈസ്സുഗ്രീവവാക്യപ്രചലിതഹൃദയൈർവാനരേന്ദ്രൈരതന്ദ്രൈ-

രാനീതാഭിശ്ച താഭിഃ കപിവരവനിതാഭിസ്സമം സത്സ്വഭാവാ

താരാ താരാധിപസ്യാ ബഹുതരമുപഹാരാദിഭിർമ്മോദയിത്വാ

പ്രീതാം സീതാമവാദീൽ പ്രിയതരമിതി താം ഭൂമിജാം രാമജായാം

സുദിനമിന്നു മേ നൂനം സുദതി! നിൻ ദർശനത്താൽ

മുദിതം മമ മാനസം മുദിരചാരുകുന്തളേ!

കളവല്ല, നിന്നെക്കാണ്മാൻ കളഭഗാമിനി! മോഹം

വളരെ വളരെ നാളായ് വളർന്നു വന്നിരുന്നു മേ

അർണ്ണോജമുഖി! പൂർവപുണ്യങ്ങൾകൊണ്ടു മമ

കണ്ണുകൾക്കു സാഫല്യം പൂർണ്ണമായിന്നു ഭദ്രേ!

എന്നല്ല, ജനകജേ നിന്നംഗാലോകനത്താൽ

ഇന്നഹമിഹ മന്നിൽ ധന്യധന്യയുമായേൻ