രാഗം:
താളം:
ആട്ടക്കഥ:
കഥാപാത്രങ്ങൾ:
കാലേസ്മിൻ കരുണാകരേണ സദയം രാമേണ രാത്രിഞ്ചരാ-
ധീശത്വം ഗമിതോപി സാത്വികവരഃ ശ്രീ വിഷ്ണു ഭക്തോത്തമഃ
‘പാടീ’രാദി മഹാദ്രുമാഞ്ചിതതരാമുദ്ര്യാന വീഥീം മുദാ
ദൃഷ്ട്വാ പ്രാഹ വിഭീഷണോഥ സരമാം കാന്താം പ്രശാന്താശയഃ
സാരസ സമനയനേ! സാരസ്യ വാരിധേ!
സരമേറുമെൻ വചനം സരമേ! കേട്ടാലും
അത്ഭുതമീ ലങ്കയാകും നൽപ്പുരത്തിനുടെ
ശില്പവൈശിഷ്ട്യങ്ങൾ ചാരുശീലേ! ചൊല്ലാവതോ?
മൽപ്പൂർവ്വജനിന്ദ്രവൈരി കെൽപ്പിൽ നിർമ്മിച്ചതാം
കൽപ്പവൃക്ഷോദ്യാനമിതു കാന്തേ നീ കണ്ടായോ?
കോകിലങ്ങൾ പാടീടുന്നു കോമളാംഗി! മോദാൽ
കേകാരവത്തോടുമിഹ കേകികളാടുന്നു
അരങ്ങുസവിശേഷതകൾ:
വിഭീഷണന്റെ തിരനോക്ക്, ആട്ടം.