ശ്രീമതേ നമസ്തുഭ്യം മേ

രാഗം: 

മദ്ധ്യമാവതി

താളം: 

ചെമ്പട 16 മാത്ര

ആട്ടക്കഥ: 

ശ്രീരാമപട്ടാഭിഷേകം

കഥാപാത്രങ്ങൾ: 

ഗുഹൻ

ശ്രീമതേ! നമസ്തുഭ്യം മേ ദുർവചനം ശ്രീ

രാമദൂതാ പൊറുക്കേണമേ

ധീമതാം‌വര! ഞാൻ മുന്നേ തീരെയറിഞ്ഞില്ല നിന്നെ

കേമനെന്നറിഞ്ഞു പിന്നെക്കേവലം ഞാൻ മൂഢൻ തന്നെ

പാർത്തു നിൽക്കേണ്ടെന്നാൽ പാരാതെ ഭരതനോടു

വാർത്തചെന്നുരയ്ക്ക മാരുതേ!

ആർത്തിപൂണ്ടവൻ വാഴുന്നു പേർത്തുമെപ്പോഴും കേഴുന്നു

യാത്രചെയ്യേണ്ടും വഴിയേയോർത്തുകേൾ ചൊല്ലാം വഴിയേ

ശക്തിമാനെന്തിനും ഭരതൻ, സൽഗുണൻ രാമ-

ഭക്തിയുമുണ്ടവൻ വിരുതൻ. ഭുക്തി കാകനികൾ മാത്രം

ഭൂഷണം വൽക്കലവസ്ത്രം സക്തിയില്ലൊന്നിലും കേൾ, വി-

രക്തിമാൻ താനവൻ ഭൂവിൽ

രാമചന്ദ്രൻ തിരിച്ചുവന്നു എന്നു കേൾക്കയാൽ

മേ മനം മോദമിയലുന്നു

കോമളം തൽപ്പാദം ചെന്നു ക്ഷേമദം വന്ദിപ്പതിന്നു-

താമസമില്ല ഞാനിന്നു ഹേ! മരുൽസുത! പോകുന്നു

തിരശ്ശീല