രാമഭക്തശിരോമണേ

രാഗം: 

സാരംഗം

താളം: 

മുറിയടന്ത

ആട്ടക്കഥ: 

ശ്രീരാമപട്ടാഭിഷേകം

കഥാപാത്രങ്ങൾ: 

വിഭീഷണൻ

രാമഭക്തശിരോമണേ! ശൃണു ഹേ മാമക വാക്യം

ഭീമവിക്രമ വാരിധേ! സുമതേ!

സ്വാമികാര്യമതിന്നു കിഞ്ചന

താമസം വരികില്ല സമ്പ്രതി

വ്യോമയാനമൊടൊത്തു വിരവൊടു

യാമി ഞാനധുനൈവ കപിവര!

ശങ്കയില്ല കേൾക്ക രഘുപതി തൻ കൃപാബലമൊന്നിനാൽ ഖലു

സങ്കടങ്ങളൊഴുഞ്ഞു ഞാനിഹ ലങ്കതൻ പതിയായ ഭവിച്ചിതു

കാലകാലമഹാദ്രിചാലനലോലനായ ദശാസ്യനേ യുധി-

ലീലയാ നിഹനിച്ചതൊരു നരബാലനെന്നു വരുന്നതെങ്ങിനെ?

ലോകനായകനച്യുതൻ ഹരി രാഘവൻ കമലാവരൻ ഖലു

ലോകനായികയായ ഭാർഗ്ഗവി ശോകനാശിനിതന്നെ ജനകജ

തിരശ്ശീല