രാഗം:
താളം:
ആട്ടക്കഥ:
കഥാപാത്രങ്ങൾ:
ഇതുക്ത്വാ ഭരതോഥ മോദഭരിതഃ ശ്രീരാമപാദാന്തികം
ഗത്വാഷ്ടാപദപാദുകാദ്വയമയം വിന്യസ്യ ത്വൽ പാദയോഃ
നത്വാ തേന മുദാന്വിതേന സുദൃഢാശ്ലിഷ്ടോ വിശിഷ്ടാഗ്രണീ-
രിത്ഥം സോദരസംയുതസ്സവിനയം വാചം സമാചഷ്ടതം
മനുകുലപുംഗവ! മാമകപൂർവ്വജ!
മഹിതം തവ പദകമലം കലയേ
അനഘ! ഭവാനുടെ അനുജനിവന്നുടെ
ജനനമതിപ്പോൾ ജാതം സഫലം
പരിചൊടു പണ്ടു ഭവാൻ മമ മോദാൽ
പരിപാലിപ്പാൻ തന്നൊരു രാജ്യം
പരിഭവമൊരു ലവലേശവുമെന്യേ
പരിതോഷേണ തിരിച്ചുതരുന്നേൻ
ഭംഗമകന്നു ഭവാനിനി മേലിൽ
ഞങ്ങളേയും നിജ രാജ്യവുമെല്ലാം
മംഗലശീല! ഭരിച്ചീടേണം
മങ്ങലൊരൽപ്പം വേണ്ട മനസ്സിൽ
വിത്തഗുണം തവ ഭണ്ഡാഗാരേ
പത്തു മടങ്ങിഹ വർദ്ധിതമറിക
പത്തിഗുണങ്ങളുമതുവിധമിപ്പോൾ
വർദ്ധിച്ചിട്ടുണ്ടറിക മഹാത്മൻ!