രാഗം:
താളം:
ആട്ടക്കഥ:
കഥാപാത്രങ്ങൾ:
കപിരാജപ്രിയരാജേ! കേൾക്ക മേ വാചം
കമനീയതരകായേ!
അപി കിം കുശലം താരേ! അരുൾചെയ്തീടുക നേരേ
സപദി പോകണമറികെനിക്കയി
സരസഭാഷണം കൊണ്ടും സുന്ദരി! തവ
സകലസൽകൃതികൊണ്ടും
പരിതോഷമെനിക്കിന്നു പരിചോടു വളരുന്നു
സരസിജാക്ഷി! ധരിക്ക നീ മമ
സഹജയെന്നഹമോർത്തിടുന്നിഹ
ത്വരിതം നീ രുമയോടും സർവ്വവാനര-
തരുണീസഞ്ചയത്തോടും
വരണമെന്നോടു സാകം വരനാരീമണേ പോകാം
വിരവിനോടു പുറപ്പെടാമിനി
വരവിമാനമിതിൽ കരേറുക
അഭിനവപരിതോഷം എൻ പ്രിയൻ തന്റെ
അഭിഷേകോത്സവഘോഷം
സുഭഗേ! കണ്ടീടാം വായ്ക്കും സുഖമോടൊത്തു നിങ്ങൾക്കും
നളിനനേർമിഴി! പോന്നീടാമിഹ