സത്യമത്രേ തവ വാക്യം

രാഗം: 

ഭൈരവി

താളം: 

ചെമ്പട 16 മാത്ര

ആട്ടക്കഥ: 

ശ്രീരാമപട്ടാഭിഷേകം

കഥാപാത്രങ്ങൾ: 

വിഭീഷണൻ

സത്യമത്രേ തവ വാക്യം വ്യത്യാസമില്ലേതുമോർത്താൽ

മത്ത മതംഗജ ഗമനേ! – എങ്കിലും തവ-

ചിത്തതാപം വേണ്ടാ തെല്ലുമേ

പൃഥീസുതയാം ജനകാത്മജ നിജ-

ഭർത്തൃസമേതം പോകുമിദാനീം

സാകം രാമദേവനോടും ശോകമറ്റു ദേവിയിപ്പോൾ

പോകുമെന്നാകിലും വല്ലഭേ! – പാ‍രമീവണ്ണം-

മാഴികിടുന്നതെന്തിനിന്നു നീ!

ആകുലമറ്റു നമുക്കുമിദാനീം

സാകേതത്തിനു പോകാമല്ലോ

തിരശ്ശീല