ശ്രീരാമചന്ദ്ര ജയ ശീതാംശു

രാഗം: 

ആഹരി

താളം: 

ത്രിപുട

ആട്ടക്കഥ: 

ശ്രീരാമപട്ടാഭിഷേകം

കഥാപാത്രങ്ങൾ: 

സുഗ്രീവൻ

ശ്രീരാമചന്ദ്ര! ജയ ശീതാംശു നിഭാനന!

കാരുണ്യാംബുധേ! തവ കാലിണ വണങ്ങുന്നേൻ

ഹന്ത ഞങ്ങളെവിട്ടു കാന്താസോദരാന്വിതം

എന്തേ തനിച്ചു പോവാൻ ചിന്തിച്ചുറച്ചതോപ്പോൾ?

പെട്ടെന്നുണ്ടാകും ഭവൽ പട്ടാഭിഷേകം കാണ്മാൻ

ഒട്ടല്ലീ ഞങ്ങൾക്കിങ്ങു ഉൾത്തട്ടിലുള്ളൊരു മോഹം

കുന്നിച്ച കൃപയോടും ഒന്നിച്ചു ഞങ്ങളേയും

നന്ദിച്ചു കൊണ്ടുപോവാൻ വന്ദിച്ചപേക്ഷിക്കുന്നേൻ