വീരാൻ വിസൃജ്യ വിവിധാൻ

രാഗം: 

ആഹരി

ആട്ടക്കഥ: 

ശ്രീരാമപട്ടാഭിഷേകം

കഥാപാത്രങ്ങൾ: 

സുഗ്രീവൻ

വീരാൻ വിസൃജ്യ വിവിധാൻ വിപിനൗകസസ്താൻ

ശ്രീരാഘവം നിജപുരീമഭിഗന്തുകാമം

ജ്ഞാത്വാതി തപ്തഹൃദയസ്സമുപേത്യ ചൈനം

ഭക്ത്യാ പ്രണമ്യ നിജഗാദ തദാ കപീന്ദ്രഃ

അരങ്ങുസവിശേഷതകൾ: 

സുഗ്രീവന്റെ തിരനോക്ക്, സുഗ്രീവന്റെ തിരനോക്കിനുവേണ്ടി ഈ ശ്ലോകം ആദ്യമാക്കിയതാണ്. ഇത് ചേദിഷ്മാ‌പാല മുഖ്യോൽക്കട.. എന്ന് തുടങ്ങുന്ന ശ്ലോകം കഴിഞ്ഞ് വരുന്നതാണ് ശരിയ്ക്ക്.  വിഭീഷണൻ പ്രവേശിച്ച് രാമനെ വന്ദിക്കുന്നു. ശേഷം വിഭീഷണന്റെ പദം.