വാരിജ ലോചന

രാഗം: 

അഠാണ

താളം: 

ചെമ്പട 16 മാത്ര

ആട്ടക്കഥ: 

ശ്രീരാമപട്ടാഭിഷേകം

കഥാപാത്രങ്ങൾ: 

സീത

വാരിജ ലോചന! വൈരീനിഷൂദന!

വചനം തവ മമ ഹൃദയേ

ഭൂരിതരം വ്യഥയുളവാക്കുന്നിതു

ഭൂപതിവര! മമ കാന്ത!

ഒരുദിവസം കൊണ്ടവിടെക്കെത്തുവാ-

നോർക്കുകിലെങ്ങനെ കഴിയും?

കേകയ നന്ദിനി കാരണമല്ലയോ

വ്യാകുലതകളിവയെല്ലാം?