വാനരകുഞ്ജര വാതകുമാരക

രാഗം: 

കല്യാണി

താളം: 

ചെമ്പട

ആട്ടക്കഥ: 

ശ്രീരാമപട്ടാഭിഷേകം

കഥാപാത്രങ്ങൾ: 

ഭരതൻ

വാനരകുഞ്ജര! വാതകുമാരക!

വാഞ്ഛിതമദ്യ മേ വിദിതം സഫലം

ഭാനുകുലവുമിന്നു നൂനം സനാഥമായി

മാനസേ മമ പരമാനന്ദം വളരുന്നു

വ്യഗ്രത തീർന്നു മമ വ്യക്തമായിട്ടിദാനീം

ആഗ്രഹിച്ചതുപോലെ സരസം ത്വരിതം

ഉഗ്രപരാക്രമനാമഗ്രജൻ തന്റെ ചാരു-

വിഗ്രഹം തെളിഞ്ഞു ഞാനഗ്രേ കണ്ടല്ലോ ഭാഗ്യാൽ

തിരശ്ശീല