മിത്രാത്മജ മമ മിത്ര

രാഗം: 

പന്തുവരാടി

താളം: 

ചെമ്പട

ആട്ടക്കഥ: 

ശ്രീരാമപട്ടാഭിഷേകം

കഥാപാത്രങ്ങൾ: 

ശ്രീരാമൻ

മിത്രാത്മജ! മമ മിത്ര വിഭീഷണ!

ചിത്രമിദം വചനം

അത്രകുതൂഹലമിതിലധികം മമ

ചിത്തേ വരുവതിനില്ല നിനച്ചാൽ

ഹിതമിതുതന്നെ നമുക്കിഹ നിങ്ങടെ

മതമറിയാഞ്ഞു മറിച്ചു കഥിച്ചേൻ

പരാതിഹ കപിവീര വിമാനമി-

താരോഹയ പരിവാരസമേതം

വീര! വിഭീഷണ! വൈരിവിഭീഷണ!

വിരവൊടു കേറുക ദിവ്യവിമാനം

ലക്ഷ്മണനോടും സീതയോടും സഹ-

തൽ ക്ഷണമിഹ ഞാനും കരയേറാം

അരങ്ങുസവിശേഷതകൾ: 

നാലാമിരട്ടിയെടുത്ഥ് ഓരോരുത്തരായി വിമാനത്തിൽ-പീഠത്തിൽ-കയറി ഇറങ്ങുന്നു.