ഭാഗ്യനിധേ മമ പൂർവ്വജ

രാഗം: 

മോഹനം

താളം: 

ചെമ്പട

ആട്ടക്കഥ: 

ശ്രീരാമപട്ടാഭിഷേകം

കഥാപാത്രങ്ങൾ: 

ലക്ഷ്മണൻ

ഭാഗ്യനിധേ! മമ പൂർവ്വജ! താവക-

പാദയുഗം പണിയുന്നേൻ

യോഗ്യമിദം തവ വാക്യമഹോ! ബഹു-

ശ്ലാഘ്യതമം ബത ചേഷ്ടിതവും തേ

ത്യാജ്യം തവ ഖലു രാജ്യം രഘുവര-

യോജ്യം ബുധജനപൂജ്യൻ പൂർവ്വജൻ

പ്രാജ്യഗുണാകര! പാർക്കുകിലസ്യ നി-

യോജ്യതരല്ലോ ഇജ്ജനമെല്ലാം