ഭഗവൻ മാമുനേ

രാഗം: 

ദേവഗാന്ധാരം

താളം: 

ചെമ്പട 16 മാത്ര

ആട്ടക്കഥ: 

ശ്രീരാമപട്ടാഭിഷേകം

കഥാപാത്രങ്ങൾ: 

ശ്രീരാമൻ

ജനക ദുഹിതൃവാക്യം കേട്ടു തുഷ്ട്യാ കപീതാം

വനിതകൾ വരരോടു കേറി വേഗം വിമാനം

പുനരരിയ ഭരദ്വാജാശ്രമം പുക്കു ശീഘ്രം

മുനിവരമഥ നത്വാ രാമനിത്ഥം ബഭാഷേ

ഭഗവൻ! മാമുനേ! ഭവൽ പാദപത്മം തൊഴുന്നേൻ

സുഖമോടെൻ സോദരന്മാർ സാമ്പ്രതം ജീവിക്കുന്നോ?

ജനനിമാർ മൂവ്വരും മേ ജീവിച്ചു വാഴുന്നിതോ?

കനിവേറുമവർ കഥ കേൾക്കാറില്ലയോ ഭവാൻ?

വസിഷ്ഠമാമുനിവരൻ വാഴുന്നില്ലയോ തത്ര

വസിയ്ക്കും പൗരാദികൾക്കും വേണ്ടോളം സുഖമല്ലീ?

ഭരതൻ ഭംഗയിൽ രാജ്യഭാരം ചെയ്യുന്നില്ലയോ?

പരിചിൽ പ്രജകളെല്ലാം പാരം രഞ്ജിച്ചല്ലയോ?

അറിവില്ലേ ഭവാനെല്ലാമാദരാൽ സർവ്വമിപ്പോൾ

അരുളിച്ചെയ്തു കേൾക്കുവാനാഗ്രഹം മമ പാരം

അരങ്ങുസവിശേഷതകൾ: 

വലത്ത് ഭരദ്വാജൻ. ശ്രീരാമാദികൾ പ്രവേശിച്ച് വന്ദിച്ച് പദം.