പവനനന്ദന കേൾക്കെടോ

രാഗം: 

കാമോദരി

താളം: 

ചെമ്പട 16 മാത്ര

ആട്ടക്കഥ: 

ശ്രീരാമപട്ടാഭിഷേകം

കഥാപാത്രങ്ങൾ: 

ശ്രീരാമൻ

ഇത്ഥം മുനീന്ദ്രവചനാൽ സഹജാദിവൃത്തം

വിജ്ഞായമോദഭരിതോ ഭരതായ പൂർവ്വം

ഉക്തം സ്വകീയവചനം പുനരാത്മചിത്തേ

സ്മൃത്വാ സമീകരണസുതം നിജഗാദ രാമഃ

(ഹനൂമാനോട്)

പവനനന്ദന! കേൾക്കെടോ! ഭാഷിതം മമ

പവനനന്ദന! കേൾക്കെടോ!

ഭവാനിതോ ബത ഗമിക്കണം പഥി-

ജവേന ജാഹ്നവി തരിക്കണം

അവസ്ഥ ഗുഹനൊടും കഥിക്കണം വഴി-

അവൻ കഥിപ്പതു ധരിക്കണം

ആയാസഹീനം-അയോദ്ധ്യവരെയഥ നടക്കണം പരം-

അയോദ്ധ്യയായതിൽ കടക്കണം

ജയോദ്യമം തവ കുറയ്ക്കണം ഹൃദി-

മയോക്തമോർത്തയി! ചരിക്കണം

വൈകാതെ പിന്നെ-വിരഞ്ഞു മാമക സഹോദരം ബത

തിരഞ്ഞു കണ്ടഥ സസോദരം

അറിഞ്ഞു വാർത്തകൾ മഹാദരം മമ

പറഞ്ഞുപോരിക സുഖാദരം