നക്തഞ്ചരേന്ദ്ര സുമതേ

രാഗം: 

സാരംഗം

താളം: 

ചെമ്പ 10 മാത്ര

ആട്ടക്കഥ: 

ശ്രീരാമപട്ടാഭിഷേകം

കഥാപാത്രങ്ങൾ: 

ഹനൂമാൻ

കാന്താമേവം കലുഷഹൃദയാം സാന്ത്വയിത്വാ സമോദം

ലങ്കാധീശേ വസതിസസുഖം വിഷ്ണുഭക്തേ വിവിക്തേ

ആജ്ഞാപുഷ്പം ശിരസികലയൻ സ്വാമിനസ്സ്വൈരഗാമീ

ഗത്വാ പ്രോചേ സമ്പദി വചനം തത്ര ധീമാൻ ഹനൂമാൻ

നക്തഞ്ചരേന്ദ്ര സുമതേ! -നരകരിപു-

ഭക്തവരഭാഗ്യ ജലധേ

വ്യക്തമിഹ കേൾക്ക മമ വാക്യമിതു സാമ്പ്രതം

യുക്തമപി ചെയ്തുടൻ യാതുധാനേശ്വര!

സ്വാമി രഘുനാഥനിവിടേ, സ്വർണ്ണമയ-

ധാമനി ഭവാന്റെ നികടേ

പ്രേമമോടു സന്മതേ! പ്രേഷണം ചെയ്തു മാം

കാമിതമതും പ്രഭോ! കേട്ടാലുമാദരാൽ

ക്ഷിപ്രമഖിലേശനധുനാ -നിജ പുരിയി-

ലുൾപ്പുക്കിടേണ മതിനായ്

പുഷ്പകവിമാനേ പുണ്യാംബുധേ! ഭവാൻ

കെൽപ്പിനോടു ചെല്ലുവാൻ കൽപ്പിച്ചു രാഘവൻ

അരങ്ങുസവിശേഷതകൾ: 

ഹനൂമാന്റെ തിരനോക്ക് ആട്ടം ഹനൂമാൻ വന്ദിച്ച് പദം