ചേദിഷ്മാപാല മുഖോൽക്കട

രാഗം: 

ഇന്ദളം

ആട്ടക്കഥ: 

ശ്രീരാമപട്ടാഭിഷേകം

കഥാപാത്രങ്ങൾ: 

ശ്രീരാമൻ

ചേദിഷ്മാപാല മുഖോൽക്കട ധരണിഭരം തീർത്തിടാൻ മർത്ത്യ മൂർത്ത്യാ

മേദിന്യാം ജാതനാം ഞാനിന്നിനിയൊരുസമയേ കൃഷ്ണനായ് വൃഷ്ണിവംശേ

മോദിച്ചന്നെൻ സ്വസാവായ് വരുമറിക സുഭദ്രാഖ്യായാ ശ്ലാഘ്യയാം നീ

ഖേദീച്ചീടേണ്ട ചെറ്റും കളമൊഴി സരമേ! സൗഖ്യമായ് പാർക്ക ഭക്ത്യാ

അരങ്ങുസവിശേഷതകൾ: 

അഭിനയശ്ലോകം. ശ്രീരാമൻ സരമയെ അനുഗ്രഹിക്കുന്നു.