ഉൽപ്പല ദലലോചന

രാഗം: 

ആനന്ദഭൈരവി

താളം: 

ചെമ്പട 16 മാത്ര

ആട്ടക്കഥ: 

ശ്രീരാമപട്ടാഭിഷേകം

കഥാപാത്രങ്ങൾ: 

സരമ

ഉൽപ്പല ദലലോചന! ശ്രീരാമചന്ദ്ര!

ത്വൽ പാദാംബുജം തൊഴുന്നേൻ

ത്വൽഭക്തി ഭവിക്കേണം എപ്പോഴുമെന്നല്ലാതെ

സ്വൽപ്പവുമൊരുമോഹമുൾപ്പൂവിൽ എനിക്കില്ല

പിന്നെ ഭവാനു കാരുണ്യം മാനസതാരിൽ

എന്നെക്കുറിച്ചുണ്ടെന്നാകിൽ

നിന്നുടെ സോദരിയായ് മന്നിൽ ഞാൻ ഇനി മേലിൽ

വന്നു ജനിച്ചീടുവാൻ തന്നാലും വരം മമ