ഇത്ഥം കഥിച്ചു നൃപപുത്രൻ

ആട്ടക്കഥ: 

ശ്രീരാമപട്ടാഭിഷേകം

ഇത്ഥം കഥിച്ചു നൃപപുത്രൻ സസോദരകളത്രാൻ തദാ

വരവിമാനം, സുരപുരസമാനം. ഹൃദി സബഹുമാനം

രജനിചര വൃഷഭകപിവരനികര പൂർണ്ണമതു-

നത്വാ കരേറി ബഹുമാനം

ശീഘ്രം തിരിഞ്ഞഥ വടക്കോട്ടു നോക്കിയുടനൂക്കൻ വിമാന-

മതു പൊങ്ങീ, നഭസി രുചി തിങ്ങീ, നലമൊടു വിളങ്ങീ

നിഖിലസുരനിവഹമുനിനിരനുതികൾ ചെയ്തിടവേ

നേരേ തദാ ഗതി തുടങ്ങി

ശ്രീരാമനൂഴിയതിലോരുന്നു കാട്ടി നിജദാരങ്ങളേ

ബഹുരസേന, രജനിചരസേനാ, രണശിരസുലു നാ

അതിനുടയ നിണമൊഴുകിയരുണ തരണസ്ഥലികൾ

അബ്ജാക്ഷി കണ്ടു ഭയദീനാ

ശ്രീരാമസേതുവതു വാരാശിതന്നിലഥ പാരാതെകണ്ടു വത! സീതാ

നിജരമണനീതാ, നിഖിലജനപൂതാ

പലതുമിതി പഥി സപദി പുനരപി ച കണ്ടു ഭുവി-

പോയീടിനാളതിവിനീതാ

ചിക്കെന്നു ദാശരഥി കിഷ്ക്കിന്ധതന്നുപരി പുക്കങ്ങു കണ്ടു പരിചോടേ

പുരമഹിമ ചോടേ, പുരുകുതുകമോടേ

കമലമിഴി കമനിയൊടു കലിതമുദമരുളിയതു-

കാട്ടിക്കൊടുത്തു കനിവോടേ

താരാധിനാഥമുഖി താരാദിസർവകപിദാരാൻ നിരീക്ഷിതമുറച്ചു

കുതുകമതു വാച്ചു, കണവനൊടുരച്ചു

കമലദളനയനകൃപാകലിതസുരയാനമതു

കീഴ്പ്പോട്ടുവന്നവതരിച്ചു