ഇച്ഛയില്ലേതുമെനിക്കിഹ

രാഗം: 

ശങ്കരാഭരണം

താളം: 

മുറിയടന്ത

ആട്ടക്കഥ: 

ശ്രീരാമപട്ടാഭിഷേകം

കഥാപാത്രങ്ങൾ: 

ഭരതൻ

ഇച്ഛയില്ലേതുമെനിക്കിഹ രാജ്യം ല-

ഭീച്ചീടുവാൻ സുമതേ! കെട്ടി-

വെച്ചു മുന്നമതെൻ മൂർദ്ധാവിലിന്നു തി-

രിച്ചതു നൽകീടിനേൻ തപോനിധേ!

ജ്യേഷ്ഠന്നഭിഷേകമൊട്ടുമേ വൈകാതെ

തുഷ്ട്യാ നടത്തീടണം, വട്ടം

കൂട്ടേണ്ടതെന്തെല്ലാമായതിന്നെന്നിഹ

പെട്ടെന്നു കൽപ്പിച്ചാലും തപോനിധേ!