ചെയ്തതുഗതമല്ലോ ചെയ്യരുതേവം

രാഗം: 

മദ്ധ്യമാവതി

താളം: 

ചെമ്പട

ആട്ടക്കഥ: 

സേതുബന്ധനം

കഥാപാത്രങ്ങൾ: 

ശ്രീരാമൻ

ചെയ്തതുഗതമല്ലോ ചെയ്യരുതേവം മേലിൽ

ശൈലരാജതുല്യവർണ്ണശത്രുബലസൂദന

പാവകാത്മജനീലാ! പൂർവഗോപുരദ്വാരേ

ബലകുലമൊടുചെന്നു തടുക്കണം വൈകാതെ

അംഗദബാലിസുത അംഗ! നീ വേഗേന

മംഗലാകൃതേ രാവണന്നരികത്തു പോകണം

ജാനകിയെത്തരുവാൻ മാനധന പറക

കൗണപനുരയ്ക്കും മൊഴി കേട്ടിഹനീവരിക

അക്ഷണം പിന്നെ നീയും ദക്ഷിണഗോപുരത്തിൽ

രാക്ഷസർമഹോദരമഹാപാർശ്വരോടെതിർക്ക

മദ്ധ്യമഗുന്മന്തന്നിൽ സുഗ്രീവ നീ വസിക്ക

മത്തകരിവരതുല്യ സന്നദ്ധനായിത്തന്നെ

ഞാനും ലക്ഷ്മണൻ താനും വാനരസൈന്യങ്ങളും

വിഭീഷനോടും ഉത്തരഗോപുരദ്വാരത്തിൽ

രാക്ഷസസേനയോടും രാവമോടണയും

രാവണനെയെതിർത്തമർ ചെയ്യുന്നുണ്ടു വൈകാതെ