സുഗ്രീവ രാവണൻ ചൊന്നതെല്ലാം

രാഗം: 

സൌരാഷ്ട്രം

താളം: 

അടന്ത

ആട്ടക്കഥ: 

സേതുബന്ധനം

കഥാപാത്രങ്ങൾ: 

ശുകൻ (രാക്ഷസൻ)

സുഗ്രീവ! രാവണൻ ചൊന്നതെല്ലാം ഞാൻ

സുഗ്രീവനിന്നൊടു ചൊല്ലിയിതല്ലൊ

വിശ്വാസത്തോടിതുകേൾക്കുന്നു എങ്കിൽ

വിശ്വംഭരയിലൊരിക്കാം നിനക്കു

അല്ലായ്കിൽ രാവണൻ നിങ്ങളെയെല്ലാം

കൊല്ലുമെന്നു തന്നെ നിശ്ചയമല്ലോ