രാജീവായതലോചന

രാഗം: 

മദ്ധ്യമാവതി

താളം: 

ചെമ്പട

ആട്ടക്കഥ: 

സേതുബന്ധനം

കഥാപാത്രങ്ങൾ: 

സുഗ്രീവൻ

രാജീവായതലോചന! രാജേന്ദ്ര ശ്രീരാമ!

രാവണാനുജനായ വിഭീഷണനിവിടെ

ശരണാഗതൻ ഞാനെന്നു നിന്നോടറിയിപ്പാൻ

ഉരചെയ്തു നിൽക്കുന്നിതു ശത്രുവാമവനും

മായാവികളല്ലൊ നിശിചരരാകുന്നതു

മായചെയ്‌വാൻ വന്നതിങ്ങു കൊല്ലേണമവരെ

അല്ലയാകിൽ സൈന്യത്തെയെല്ലാം മായകൊണ്ടുതന്നെ

വല്ലാതെയൂലയ്ക്കുമവർ വില്ലാളികൾമൗലേ!