രാഗം:
താളം:
ആട്ടക്കഥ:
കഥാപാത്രങ്ങൾ:
രാക്ഷസരാജ മഹാരാജ കേൾക്ക രാക്ഷസരുടെ വംശം തന്നിൽ
ദക്ഷതയോടുളനായൊരുവൻ തവസഹജൻ വിഭീഷണനതിവീരൻ
അയി രാവണ വീര ദശാനന രിപുരാവണധീര!
മന്നവർഗുണഗണനിധിയായും പിന്നെ നന്ദികളറിയുന്നവനായും
ഇന്നിവനു തുല്യരില്ലൊരുവരെന്നു തന്നെ കരുതുന്നേൻമനതാരിൽ
ഭീരുകുലങ്ങളിൽ മുൻപനിവൻ തന്നെ ഭീരുവിനോടുരചെയ്‌വതുപോൽ
നേരേജളനിവനുരചെയ്യുന്നതു ചേരാതതുതന്നെദൃഢമല്ലൊ
മാനുഷരാമവരെക്കൊൽവാനിന്നു കൗണപനൊരുവൻമതിയല്ലൊ
വാനരരുംമാനുഷനുമെന്നോടു പോരിനുമതിയാംകൗണപരിൽ
ഇന്ദ്രനെയുംബന്ധിച്ചുപുരാതവ മുന്നേവെച്ചതുഞാനല്ലോ
എന്തിഹ നീ പീഡിക്കുന്നു വൃഥാ ചിന്തതെളിഞ്ഞു വസിച്ചീടുക