രാക്ഷസരാജമഹാമതേ

രാഗം: 

ഘണ്ടാരം

താളം: 

അടന്ത

ആട്ടക്കഥ: 

സേതുബന്ധനം

കഥാപാത്രങ്ങൾ: 

പ്രഹസ്തൻ

രാക്ഷസരാജമഹാമതേ! കേൾക്ക ഇക്ഷണം ഞാൻ തന്നെചെന്നുടൻ

ഭക്ഷിച്ചീടുന്നുണ്ടു രാഘവനെയും ലക്ഷ്മണനെയും സൈന്യത്തെയും

ഒട്ടുമേഖേദത്തെ ചെയ്തീടവേണ്ട മട്ടോൽമൊഴി സീതകാരണാൽ

ദുഷ്ടസം‌ഹാര! നീ ചൊല്ലുകിൽ ഞങ്ങൾക്കൊട്ടും വൈകാതെ നട കൊള്ളാം