ദ്രുമഗുൽമാകിയൊരു

രാഗം: 

ഇന്ദളം

താളം: 

ചെമ്പ

ആട്ടക്കഥ: 

സേതുബന്ധനം

കഥാപാത്രങ്ങൾ: 

വരുണൻ

ദ്രുമഗുൽമാകിയൊരു ദുഷ്ടദേശം പ്രതി

മോചയ ശരം ശാർങ്ഗപാണിസമവീര്യ

ദുഷ്ടജന്തുക്കളതിലൊട്ടുമളവില്ലാതെ

ദുഷ്ടകുലസംഹാര! വാഴുന്നു വീര!

അകമലരിലറിയാതെ പിഴ പലതു ചെയ്തു ഞാൻ

സകലജനമോഹന! ദീനശരണ!

അദിതിസൂത ശില്പിസൂതനതിബലപരാക്രമൻ

അതിരുചിരസേതുമിഹ രചയതു മഹാത്മൻ

പോകുന്നു ഞാൻ വിമലസുഖമരുൾക മേ വിഭോ

സാകമതിമോദേന ജയജയ മഹാത്മൻ