അംഗസൗമിത്രേ ചാപമാനയ

രാഗം: 

കാനക്കുറുഞി

താളം: 

പഞ്ചാരി

ആട്ടക്കഥ: 

സേതുബന്ധനം

കഥാപാത്രങ്ങൾ: 

ശ്രീരാമൻ

തദനുവരുണമേവാരാധയൻരാമചന്ദ്രഃ

കുശശയനമകാർഷീന്നാഗതോനീരനാഥഃ

തദനുകുപിതചിത്ത്സ്സോദരം സന്നിധിസ്ഥം

വിരവൊടുരഘുനാഥൻ ചൊല്ലിനാൻ ലോകനാഥൻ

അംഗസൗമിത്രേ ചാപമാനയ തുംഗമാകിയ ബാണവും വേഗാൽ

സാഗരമാശുശോഷയാമ്യഹം വേഗമോടിന്നു കപികുലമെല്ലാം

പാദത്താൽ നടന്നങ്ങുപോകട്ടെ മോദമോടെന്റെ കപികുലമെല്ലാം

എന്തിവനതിമദമുണ്ടായതും ഹന്ത! ദൂരവേകളയുന്നുണ്ടു ഞാൻ

മൂന്നുരാതിഞാൻ സേവിച്ചാറെയും എന്നുമിങ്ങവൻ വന്നതില്ലല്ലൊ

ചേരും ചേരുമിന്നോർത്തുകാൺകിലൊ പോരും പോരുമ്മെൻ ശരമിന്നഹൊ