രാജകുലാധമ നിന്നുടെ

രാഗം: 

കേദാരഗൌഡം

താളം: 

ചെമ്പട

ആട്ടക്കഥ: 

സീതാസ്വയംവരം

കഥാപാത്രങ്ങൾ: 

പരശുരാമൻ

ഏവം പറഞ്ഞു പദമാശു നമിച്ച ഭൂപം

പാദേന തട്ടിയുടനേ ബഹു കോപമോടും

നീലാംബുദാഭതനുഭാസുരമാശുരാമം

കമ്പിച്ചു ദേഹമതിഘോരമിവണ്ണ മൂചേ

രാജകുലാധമ നിന്നുടെ ചരിതം

രാജസമധികമനോജ്ഞം

(രേ രേ രാഘവ രാമ)

അർത്ഥം: 

ശ്ലോകാർത്ഥം:-ഇങ്ങിനെ പറഞ്ഞ് പെട്ടന്ന് പാദത്തില്‍ നമസ്ക്കരിച്ച രാജാവിനെ വലുതായ കോപത്തോടെ ഉടനെ കാല്‍കൊണ്ട് തട്ടിമാറ്റിയശേഷം പരശുരാമന്‍ നീലമേഘശ്യാമളനായ രാമനോട് ദേഹം വിറപ്പിച്ചുകൊണ്ട് ഘോരതരമായി ഈവണ്ണം പറഞ്ഞു.

പദം:-എടാ, എടാ, രാഘവരാമാ, രാജകുലാധമാ, നിന്റെ ചരിതവും രാജസവും(വീരം) അധിക മനോഹരവും തന്നെ.

അരങ്ങുസവിശേഷതകൾ: 

ശ്ലോകം ചൊല്ലുമ്പോള്‍ ദശരഥന്‍ പരശുരാമന്റെ കാല്‍ക്കല്‍ നമസ്ക്കരിക്കുന്നു. പരശുരാമന്‍ ദശരഥനെ ചവുട്ടിമാറ്റുന്നു. ശ്രീരാമന്‍ ദശരഥനെ പിടിച്ചെഴുന്നേല്‍പ്പിക്കുന്നു.

ഏറിയ കോപത്തോടെ ശ്രീരാമനോട്‌ പദം.